സഹകരണ സംഘങ്ങളുടെ പേരില്‍ 'ബാങ്ക്' വേണ്ട; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇടപാടുകാർക്ക് ആർബിഐ ജാഗ്രതാ നിർദേശം നൽകി

Update: 2023-11-09 02:48 GMT
Editor : Jaisy Thomas | By : Web Desk

റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്

Advertising

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിൽ 'ബാങ്ക്' എന്ന് ചേർക്കുന്നതിന് എതിരെ റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇടപാടുകാർക്ക് ആർബിഐ ജാഗ്രതാ നിർദേശം നൽകി.

ചില സഹകരണ സംഘങ്ങൾ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കി. ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് ആർബിഐയുടെ മുന്നറിയിപ്പ് . ഇടപാടുകാർ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആർ ബി.ഐ നിർദേശിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News