പുറത്താക്കപ്പെട്ട വി.സിമാർക്കെതിരെ തിങ്കളാഴ്ച വരെ തുടർനടപടി പാടില്ല- ഹൈക്കോടതി
കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെയായിരുന്നു ഗവർണർ പുറത്താക്കിയത്.
Update: 2024-03-15 15:16 GMT
കൊച്ചി: ഗവർണർ പുറത്താക്കിയ കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാർക്കെതിരെ തിങ്കളാഴ്ച വരെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി. വി.സിമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. വി.സിമാർക്കെതിരെ നടപടി സ്വീകരിച്ചാലും പത്ത് ദിവസം കഴിയാതെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിച്ചതിനാലാണ് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.