'കോൺഗ്രസിലെ ജനാധിപത്യ സംവിധാനം മറ്റൊരു പാർട്ടിയിലുമില്ല'; ശശി തരൂർ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
തിരുവനന്തപുരം: ആര് മത്സരിച്ചാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ശശി തരൂർ എംപി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു തരൂർ. കോൺഗ്രസിലുള്ളത് പോലെ ജനാധിപത്യ സംവിധാനം മറ്റൊരു പാർട്ടിയിലുമില്ല. തെരഞ്ഞെടുപ്പ് കോൺഗ്രസിനെ ബലപ്പെടുത്തുമെന്നും തരൂർ മീഡിയാ വണ്ണിനോട് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ താൻ മത്സര രംഗത്തുണ്ടാകുമെന്ന സൂചന തരൂരും നൽകിയിട്ടുണ്ട്. തരൂർ മത്സരത്തിനൊരുക്കമല്ലെങ്കിൽ മനീഷ് തിവാരിയാകും രംഗത്തുണ്ടാവുക. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചർച്ച സജീവമാണ്. ഗാന്ധി കുടുംബത്തിൽനിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കിൽ ജി-23 നേതാക്കൾ മത്സരത്തിനുണ്ടാകില്ല.