'മുസ്‍ലിം ലീഗുമായി യാതൊരു പ്രശ്നവുമില്ല'; പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് കെ.സുധാകരൻ

വരുന്ന തെരഞ്ഞെടുപ്പിൽ ഐക്യജനാതിപത്യ മുന്നണിയെ തകർക്കാൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആകില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

Update: 2023-11-07 13:05 GMT
Advertising

മലപ്പുറം: ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സന്ദർശനത്തിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ലെന്നും മലപ്പുറത്ത് വരുമ്പോഴൊക്കെ നടത്തുന്ന സ്ഥിരം സന്ദർശനം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.


മുസ്‍ലിം ലീഗുമായി യാതൊരു പ്രശ്നവുമില്ല. നിലവിൽ കേരളത്തിൽ യാതൊരു രാഷ്ട്രീയ പ്രശ്നവുമില്ലെന്നും യു.ഡി.എഫിന്‍റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നല്ല രീതിയിൽ പോകുന്നുണ്ടെന്നും പ്രവർത്തനങ്ങള്‍ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തെരഞ്ഞെടുപ്പിൽ ഐക്യജനാതിപത്യ മുന്നണിയെ തകർക്കാൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആകില്ലെന്നും സുധാകരൻ പറഞ്ഞു.


ലീഗിനെ ഇടക്കിടെ സി.പി.എമ്മിലേക്ക് ക്ഷണിച്ചത് കൊണ്ട് തങ്ങള്‍ക്ക് ഒരു പോറലും സംഭവിക്കാനില്ലെന്നും സി.പി.എമ്മും യു.ഡി.എഫും തമ്മിലുള്ള ദൂരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം കോൺഗ്രസിൽ ഒരു പ്രശ്നവും ഇല്ലെന്നും അച്ചടക്ക സമിതി ആര്യാടൻ ഷൗക്കത്തിന്റെ കാര്യം പരിശോധിക്കുന്നുണ്ടെന്നും അക്കാര്യത്തിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News