ബേബി ഡാമിൽ അറ്റകുറ്റപണി നടത്തുന്നില്ല; സുപ്രീംകോടതിയില്‍ കേരളത്തിനെതിരെ തമിഴ്‌നാട്

ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകി. ബേബി ഡാമിൽ അറ്റകുറ്റപണി നടത്തുന്നില്ലെന്നും മരം മുറിയ്ക്കാൻ അനുമതി നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു .

Update: 2021-11-13 04:40 GMT
Editor : rishad | By : Web Desk
Advertising

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകി. ബേബി ഡാമിൽ അറ്റകുറ്റപണി നടത്തുന്നില്ലെന്നും മരം മുറിയ്ക്കാൻ അനുമതി നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു . കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ഉന്നയിക്കുന്ന പ്രധാന വാദം.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 139.5 അടിയിലെത്തി. തമിഴ്​നാട്​ ഡാമിൽ നിന്നും കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഇടുക്കി ഡാമിലെ ജലനിരപ്പിലും വർധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്​. ഇടുക്കി ഡാമിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ജലനിരപ്പ്​ ഇതേരീതിയിൽ തുടരുകയാണെന്ന്​ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന്​ വെള്ളം നിയന്ത്രിതമായ അളവിൽ പുറത്തേക്ക്​ ഒഴുക്കിവിടുമെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ്​ അറിയിപ്പ്​.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News