2019ലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല; ജോലിയും വേതനവുമില്ലാതെ ഗസ്റ്റ്‌ അധ്യാപകർ ദുരിതത്തില്‍

ഓൺലൈൻ ക്ലാസുകൾ കൂടിയായതോടെ ഗസ്റ്റ്‌ അധ്യാപകർക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ടു

Update: 2021-09-24 01:46 GMT
Editor : Nisri MK | By : Web Desk
Advertising

കൊവിഡ് പ്രതിസന്ധിയിൽ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ ദുരിതത്തിൽ. 2019ലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. 2250 ലധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

എയ്ഡഡ് കോളേജിൽ കൃത്യമായി അധ്യായനം നടന്ന 2019ൽ നാല് മാസത്തിലധികം കാലത്തെ ശമ്പളം മിക്ക ഗസ്റ്റ്‌ അധ്യാപകർക്കും ലഭിക്കാനുണ്ട്. അപോയിന്‍മെന്‍റ് ലെറ്റർ പോലും മിക്കവർക്കും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

കൊവിഡ് പ്രതിസന്ധിയും ലോക്‌ഡൌണും കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചു. ഓൺലൈൻ ക്ലാസുകൾ കൂടിയായതോടെ ഗസ്റ്റ്‌ അധ്യാപകർക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ടു. 2019ലെ പുതുക്കിയ യു ജി സി മാനദണ്ഡപ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയർത്തണമെന്ന് നിർദേശമുണ്ടെങ്കിലും ഇത് വരെ നടപ്പിലായിട്ടില്ല.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News