'വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നില്ല'; വനംമന്ത്രിയുടെ വീട്ടിലേക്ക് പ്രതിപക്ഷ എം.എല്‍.എ മാരുടെ മാര്‍ച്ച്

നിയസഭയിൽ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ മലയോര മേഖലയിലെ 15 എം.എൽ.എമാരാണ് പങ്കെടുത്തത്

Update: 2024-02-13 04:16 GMT
Advertising

തിരുവനന്തപുരം: മലയോര മേഖലയിലെ പ്രതിപക്ഷ എം.എല്‍.എ മാർ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്തി. വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ചാണ് മാർച്ച്.  മാർച്ച് വനം മന്ത്രിയുടെ വസതിക്ക് മുന്നില്‍  വച്ച് പൊലീസ് തടഞ്ഞു. നിയസഭയിൽ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍  15 എം.എൽ.എമാരാണ് പങ്കെടുത്തത്. 

വനാതിർത്തി കടന്ന് നാട്ടിലെത്തുന്ന മൃഗങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് തടയാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സാധാരണക്കാരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന്‍റെ ഇരകൾ. 9 മാസത്തിനിടെ 85 പേരാണ് വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News