'കരാറുകാരന് ഒരു രൂപ പോലും നൽകിയിട്ടില്ല'; ചെമ്പൂച്ചിറ സ്കൂൾ പൊളിക്കുന്നതിൽ വിശദീകരണവുമായി കിഫ്ബി

പൊളിക്കുന്നതിനുള്ള പണവും കരാറുകാരന് നൽകില്ലെന്ന് കിഫ്ബി വ്യക്തമാക്കി

Update: 2022-03-29 14:23 GMT
Advertising

തൃശൂർ ചെമ്പൂച്ചിറ സ്കൂൾ പൊളിക്കുന്നതിൽ വിശദീകരണവുമായി കിഫ്ബി.  ന്യൂനതകൾ കണ്ട് പിടിച്ച ഭാഗത്തെ നിർമാണത്തിനുള്ള പണം കരാറുകാരന് നൽകിയിട്ടില്ലെന്നാണ് കിഫ്ബിയുടെ വിശദീകരണം. പദ്ധതി പൂർത്തിയാകാത്തതിനാൽ കരാറുകാരന് ഒരു രൂപ പോലും നൽകിയിട്ടില്ല.  പൊളിക്കുന്നതിനുള്ള പണവും കരാറുകാരന് നൽകില്ലെന്ന് കിഫ്ബി വ്യക്തമാക്കി.

ചെമ്പൂച്ചിറയില്‍ കിഫ്ബി  ഫണ്ട് ഉപയോഗിച്ച് ഒന്നരവര്‍ഷം മുമ്പ് പണിത സ്കൂൾ പൊളിക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് കിഫ്ബിയുടെ വിശദീകരണം. കെട്ടിടത്തിന്‍റെ ബലക്ഷയത്തെ തുടര്‍ന്നാണ് കെട്ടിടത്തിന്‍റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്.

കഴിഞ്ഞവർഷം ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനകളിലാണ് അപാകതകൾ കണ്ടെത്തിയത്. തുടർന്ന് വലിയ പ്രതിഷേധം ഉണ്ടാകുകയും പരാതി നൽകുകയും ചെയ്തിരുന്നു. മുൻ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലാണ് ഈ സ്‌കൂൾ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News