ഷാജൻ സ്കറിയയെ എഡിജിപി സഹായിച്ചെന്ന ​ആരോപണം: അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി

ഷാജൻ സ്കറിയക്കെതിരെ പി.വി അൻവർ പരാതി പറഞ്ഞിരുന്നുവെന്ന് പിണറായി വിജയൻ

Update: 2024-09-21 09:22 GMT
Advertising

തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറാണെന്ന് ഒരിക്കൽ പി.വി അൻവർ എംഎൽഎ തന്നോട് പറഞ്ഞിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ പരിശോധനയിൽ ആരോപണം തെറ്റാണെന്ന് മനസ്സിലായെന്ന് പിണറായി വിജയൻ പറഞ്ഞു. പൊലീസും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. പക്ഷെ, അവർക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. മറുനാടൻ മലയാളിയുടെ ഏറ്റവും കടുത്ത വിമർശനത്തിന് വിധേയനാകുന്നത് ആരാണണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷാജൻ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി. ശശിയും എം.ആർ അജിത്കുമാറും ചേർന്നാണെന്നായിരുന്നു പി.വി അൻവറിന്റെ ആരോപണം. മറുനാടൻ ഷാജൻ സ്‌കറിയയിൽനിന്ന് എം.ആർ അജിത്കുമാർ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നും അൻവർ ആരോപിച്ചിരുന്നു. ഇക്കാര്യം പാർട്ടിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലും അൻവർ ഉന്നയിക്കുകയുണ്ടായി.

പി.വി അൻവറിന്റെ പരാതിയിൽ പറയുന്നത്:

മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനൽ ഉടമസ്ഥനായ ഷാജൻ സ്‌കറിയ എന്നയാൾക്കെതിരെ ഞാൻ നിലമ്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഷാജൻ സ്കറിയ 2021 ഏപ്രിൽ 17-ന് രണ്ട് ഞെ ട്ടിക്കുന്ന വയർലെസ് സന്ദേശങ്ങൾ എന്ന പേരിൽ കേരള പോലീസിൻറെ രഹ സ്യ സ്വഭാവമുള്ള ഔദ്യോഗിക വയർലെസ് സന്ദേശങ്ങൾ ചോർത്തി പ്രക്ഷേപണം ചെയ്ത വീഡിയോ കണ്ടാണ് ഞാൻ പൊലീസിൽ പരാതി നല്‌കിയിരുന്നത്. Information Technology Act 2000 (Section 66B & 66F), The Official Secrets Act, 1923 (Section 3 &5) Indian Telegraph Act 1885 (Section 21&26) Indian Wire- less Telegraphy Act, 1933 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഗുരുതര കുറ്റകൃത്യമായിരുന്നു ഷാജൻ സ്കറിയ ചെയ്തിട്ടുണ്ടായിരുന്നത്. എന്നാൽ, നിലമ്പൂരിൽ നൽകിയ പരാതി ആലുവ പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പരാതിയിൽ പ്രതിപാദിച്ചിരുന്ന വകുപ്പുകളിൽ Information Technology Act 2000ലെ 66B വകുപ്പ് മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. അതീവ സുരക്ഷാ പ്രാധാന്യവും രഹസ്യ സ്വഭാവവും പോലീസ് സേനാംഗങ്ങൾക്ക് മാത്രം ലഭിക്കുന്നതുമായ സംസ്ഥാന പോലീസ് സേനയുടെ വയർലെസ് മെസേജ് കമ്മ്യൂണിക്കേഷൻ ശൃംഖലയിൽ നിന്നും വയർലെസ് സന്ദേശങ്ങൾ നി യമവിരുദ്ധമായി ചോർത്തി കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ആർക്കും ലഭ്യമാകുന്ന തരത്തിൽ ലോകമെമ്പാടും യുട്യൂബ്, ഫെയ്‌സ്ബുക്ക് എന്നീ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ Information Technology Act 2000 ലെ 66F വകുപ്പ് ചേർക്കാവുന്നതാണെന്ന നിയമോപദേശം ലഭിച്ചിട്ടും, ജാമ്യം ലഭി ക്കാൻ സാധ്യതയില്ലാത്ത 66F വകുപ്പ് ഷാജൻ സ്‌കറിയയെ സഹായിക്കാനാ യി എ.ജി.ഡി.പി അജിത് കുമാർ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഇതിനു പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരമുണ്ട്. മാത്രവുമല്ല, ഷാജൻ സ്‌കറിയക്ക് വിദേശത്തേക്ക് കടക്കാനുള്ള സൗകര്യവും അജിത് കുമാർ ചെയ്‌തുകൊടുത്തിട്ടുണ്ട്. ഈ കേസ്സിൽ നിയമപരമായി നിലനിൽക്കുന്ന Information Technology Act 2000ലെ 66F വകുപ്പ് കൂടി ഉൾപ്പെടുത്തി വിദ്വേഷ പ്രചാരകനായ ഷാജൻ സ്‌കറിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അങ്ങ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News