രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്
സ്വർണക്കടത്ത് കേസ്, നിയമസഭാ ഹാളിൽ അനില പുല്ലയിലിന്റെ സാന്നിധ്യം, ബഫർസോൺ വിഷയം തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഉന്നയിക്കും. അതേസമയം സ്വർണക്കടത്ത് വിവാദത്തിൽ ഇന്ന് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ടി.സിദ്ദീഖ് എംഎൽഎ ആണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിക്കുന്നു. ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. സ്വർണക്കടത്ത് കേസ്, നിയമസഭാ ഹാളിൽ അനില പുല്ലയിലിന്റെ സാന്നിധ്യം, ബഫർസോൺ വിഷയം തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഉന്നയിക്കും. അതേസമയം സ്വർണക്കടത്ത് വിവാദത്തിൽ ഇന്ന് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.