പരിയാരം വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം: പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് വിദ്യാര്‍ഥിനികള്‍

സ്കൂട്ടറിൽ എത്തിയ ആളാണ് പല തവണയായി വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്.

Update: 2021-06-26 03:14 GMT
പരിയാരം വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം: പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് വിദ്യാര്‍ഥിനികള്‍
AddThis Website Tools
Advertising

പരിയാരം മെഡിക്കൽ കോളജിന്‍റെ വനിതാ ഹോസ്റ്റലിന് സമീപം സാമൂഹ്യ വിരുദ്ധൻ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. പല തവണയായി സംഭവം നടന്നതോടെ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടും അവഗണിക്കുന്ന സ്ഥിതിയാണെന്നും ഒരു സുരക്ഷയും ഇല്ലാതെയാണ് ഇവിടെ പഠിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

മെഡിക്കൽ കോളജിന് ചുറ്റുമതിൽ ഇല്ല. റോഡിനിരുവശവും കാടാണ്. പുറത്തു നിന്ന് ആർക്ക് വേണമെങ്കിലും ഇവിടെ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സ്കൂട്ടറിൽ എത്തിയ ആളാണ് പല തവണയായി വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. ഹോസ്റ്റൽ വാർഡൻ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകിയെങ്കിലും ഒരു ഇടപെടലും ഉണ്ടായില്ല. സംഭവം എല്ലാം പകൽ സമയത്താണ് നടന്നത് എന്നതിനാൽ ഇവിടെ പഠിക്കാനും യാത്ര ചെയ്യാനും വരെ പേടി ഉണ്ടാകുന്ന അവസ്ഥയാണ്.

മെഡിക്കൽ കോളജിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഹോസ്റ്റൽ റോഡ് പൊതുവഴിയാണെന്ന സ്ഥിതിയാണ്. ഹോസ്റ്റൽ പരിസരത്ത് സിസിടിവിയോ സ്ട്രീറ്റ് ലൈറ്റുകളോ ഇല്ല. സാമൂഹ്യ വിരുദ്ധർക്ക് എളുപ്പത്തിൽ ഹോസ്റ്റലിൽ പോലും കയറാമെന്ന സ്ഥിതിയാണെന്നാണ് വിദ്യാർഥികളുടെ ആരോപണം.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News