രൺജീത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം

അന്വേഷണസംഘത്തിന് ഡി.ജി.പി യുടെ അഭിനന്ദനം

Update: 2024-01-30 10:49 GMT
Advertising

തിരുവന്തപുരം: രൺജീത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ ഉത്തരവ്. അന്വേഷണസംഘത്തെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ് അഭിനന്ദിച്ചു. കോടതിവിധിയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ഡിജിപി പറഞ്ഞു. 

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്‍ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്നാണ് പുറത്തു വന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ചാണ്15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

കൊലപാതകത്തിന് പുറമെ ക്രിമിനൽ ഗൂഢാലോചന , തെളിവ് നശിപ്പിക്കൽ , സാക്ഷികളെ ഭീഷണിപ്പെടുത്തൽ , വീട്ടിൽ അതിക്രമിച്ച് കടന്നു കയറൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജീവപര്യന്തം, കഠിന തടവ് , പിഴ എന്നിവയും വിധിച്ചു. അന്വഷണം പഴുതടച്ചതായിരുന്നുവെന്നും വിധിയിൽ സന്തുഷ്ടയാണെന്നും രൺജീത് ശ്രീനിവാസൻ്റെ ഭാര്യയും അമ്മയും പറഞ്ഞു

കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികള്‍ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് വിചാരണ നേരിട്ടവർ.

15 പ്രതികളിൽ പത്താം പ്രതി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News