പുറമ്പോക്കിലും മരംമുറി, ഉദ്യോഗസ്ഥ ഗൂഢാലോചന; ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ പകർപ്പ് മീഡിയവണിന്

വനംകൊള്ളയ്ക്ക് ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്

Update: 2021-06-17 04:13 GMT
Advertising

വനംകൊള്ള കേസിലെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ പകർപ്പ് മീഡിയവണിന്. വിവിധ ജില്ലകളിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലും മരംമുറി നടന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേനയാണ് മരം മുറി നടത്തിയത്. ഉന്നതതല സംഘം രജിസ്റ്റർ ചെയ്ത കേസിലാണ് നിർണായക കണ്ടെത്തൽ.

വനംകൊള്ളയ്ക്ക് ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. സർക്കാർ പട്ടയ വന പുറമ്പോക്ക് ഭൂമികളിൽ നിന്നും വീട്ടി, തേക്ക് മുതലായ സംരക്ഷിത വൃക്ഷങ്ങൾ മുറിച്ച് കടത്തി. ഇവ പലസ്ഥലങ്ങളിലായി പ്രതികൾ സൂക്ഷിയ്ക്കുകയും ഒളിപ്പിയ്ക്കുകയും ചെയ്തു. 2021 ജൂൺ 15ന് മുമ്പുള്ള കാലയളവിലെ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News