ഷിരൂരിൽ നിന്നും പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല

Update: 2024-08-06 08:37 GMT
Editor : ദിവ്യ വി | By : Web Desk
Advertising

അങ്കോല: മണ്ണിടിച്ചിലുണ്ടായ അങ്കോലയിലെ ഷിരൂരിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ പ്രദേശത്ത് കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വലയില്‍ കാല്‍ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയിൽ ജീർണിച്ച അവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

മണ്ണിടിച്ചിലിനെ തുടർന്ന് ട്രക്ക് ഡ്രൈവർ അർജുനെയടക്കം കാണാതായ അപകടത്തിലെ ആരുടേതെങ്കിലുമാണോ മൃതദേഹം എന്നതിൽ വ്യക്തതയില്ല. പ്രദേശത്ത് മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങൾക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. വിവരം അറിഞ്ഞതായും സ്ഥലത്തേക്ക് തിരിക്കുകയാണെന്നും അർജുന്റെ സഹോദരീ ഭർത്താവ് പറഞ്ഞു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News