'സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് മാത്രമാണനുസരിച്ചത്'; കേസില്‍ തന്നെ പെടുത്തിയതാണെന്ന് കരുവന്നൂർ കേസിലെ മൂന്നാം പ്രതി ജിൽസ്

''പാർട്ടി നോമിനിയായാണ് ബാങ്കിൽ കയറിയത്''

Update: 2022-07-30 04:53 GMT
Advertising

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തന്നെ പെടുത്തിയതാണെന്ന് മൂന്നാം പ്രതി ജിൽസ്. ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്. കേസിൽ പെട്ടത് എങ്ങനെയെന്ന് അറിയില്ല. ആരൊക്കൊയോ ചേർന്ന് കേസിൽ പെടുത്തിയതാണെന്നും ജിൽസ് പറഞ്ഞു. തനിക്ക് ബാങ്കിന്റെ ചുമതലയുണ്ടായിരുന്നില്ല. പാർട്ടി നോമിനിയായാണ് ബാങ്കിൽ കയറിയത് ക്രൈംബ്രാഞ്ചിന്‍റെ കേസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ജില്‍സ് കൂട്ടിച്ചേര്‍ത്തു.

Full View

അതേസമയം കരുവന്നൂർ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്.

ബാങ്ക് ഭരണസമിതി അംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളിൽ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂർ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. തട്ടിയെടുത്ത തുക റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചു എന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ കോടതിയെ സമീപിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News