'പ്രതിപക്ഷ നേതാവ് മറുപടി അര്‍ഹിക്കുന്നില്ല, അദ്ദേഹം സര്‍ക്കാരിന്റെ അടുത്തയാള്‍': ഗവര്‍ണര്‍

പ്രതിക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല. അദ്ദേഹം സർക്കാരിന്റെ അടുത്തയാളാണ്. തന്റെ വായ മുദ്ര വച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Update: 2022-01-04 07:09 GMT
Editor : rishad | By : Web Desk
Advertising

പ്രതിപക്ഷ നേതാവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല. അദ്ദേഹം സർക്കാരിന്റെ അടുത്തയാളാണ്. തന്റെ വായ മുദ്ര വച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

നേരത്തെ ഗവർണർക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരുന്നു. ഗവർണർ ചുമതല നിർവഹിക്കുന്നില്ലെന്നായിരുന്നു വിഡി സതീശന്റെ വിമര്‍ശം. ഡി.ലിറ്റ് ശിപാര്‍ശ ഗവര്‍ണര്‍ സ്വകാര്യമായി പറഞ്ഞാല്‍ പോരൊന്നും സതീശന്‍ പറഞ്ഞിരുന്നു.   

'സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി. ലിറ്റ് നല്‍കണമെന്ന് വി. സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടതെന്നായിരുന്നു വി.ഡി സതീശന്റെ വിമര്‍ശം. 

അതേസമയം ബുള്ളറ്റ് ട്രെയിനിൻ്റെ കാര്യത്തിൽ യെച്ചൂരി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞതാണ് പിണറായിയോടും പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നത്. അധികാരം കൈയിൽ വെച്ച് വരേണ്യ വർഗത്തോട് സംസാരിക്കുകയാണ്. മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News