''വ്യാപനം കുറക്കാനായി എന്ന് ആദ്യം പറഞ്ഞു, മരണനിരക്ക് കുറച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്"- നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം

''മൂന്നാമത്തെ തരംഗം വരുമ്പോള്‍ എന്ത് ചെയ്യുമെന്ന് നയപ്രഖ്യാപനത്തിലില്ല. പോസ്റ്റ് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ പരാതി ഉയരുന്നുണ്ട്. മരണ നിരക്ക് സർക്കാർ മനപ്പൂർവം കുറച്ചാല്‍ ആനുകൂല്യം കിട്ടാതെ വരും''

Update: 2021-05-28 07:11 GMT
Advertising

രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്നാമത്തെ തരംഗം വരുമ്പോള്‍ എന്ത് ചെയ്യുമെന്ന് നയപ്രഖ്യാപനത്തിലില്ല. ആദ്യം പറഞ്ഞത് വ്യാപനം കുറക്കാനായി എന്നാണ്. മരണ നിരക്ക് കുറയ്ക്കാനായി എന്നാണ് ഇപ്പോഴത്തെ അവകാശവാദമെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. മരണനിരക്കിനെക്കുറിച്ച് ഐ.എം.എ ഉള്‍പ്പടെയുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് പരിശോധിക്കണം. പോസ്റ്റ് കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ പരാതി ഉയരുന്നുണ്ട്. മരണ നിരക്ക് സര്‍ക്കാര്‍ മനപ്പൂര്‍വം കുറച്ചാല്‍ ആനുകൂല്യം കിട്ടാതെ വരും. മഹാമാരിയുടെ പശ്ചാതലത്തില്‍ പുതിയ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചു. അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News