കെ റെയിൽ വിഷയം സഭയിലുന്നയിക്കാൻ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും
2000 കോടിയാണ് സംസ്ഥാന ബജറ്റിൽ കെ റെയിൽ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും വിമർശനങ്ങളും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയമായാണ് വിഷയം ഉന്നയിക്കുന്നത്.
2000 കോടിയാണ് സംസ്ഥാന ബജറ്റിൽ കെ റെയിൽ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ഇത്. എന്നാൽ അപ്രായോഗികമായ പദ്ധതിക്ക് ഇത്രയധികം തുക വകയിരുത്തുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
കെ റെയിലിന് കല്ലിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് വലിയ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ കെ റെയിലിനെതിരായ നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസം സംബന്ധിച്ചും ഇന്ന് സഭയിൽ ചർച്ചയുണ്ടാവും. ബജറ്റിൻമേലുള്ള പൊതുചർച്ചയും ഇന്ന് മുതൽ നടക്കും.