ഇന്നും പെരുമഴ; കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം,കൊല്ലം,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്

Update: 2022-05-19 01:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായുള്ള ചക്രവാതചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെയുള്ള ന്യൂനമർദ്ദ പാത്തിയും മൂലം എല്ലാ ജില്ലകളിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്.

കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദേശങ്ങൾ

2022 മെയ് 18 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്‍റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്‍റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News