അവയവ കച്ചവട കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ഹൈദരാബാദ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുക
Update: 2024-05-21 03:42 GMT
എറണാകുളം: അവയവ കച്ചവടക്കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ഹൈദരാബാദ് റാക്കറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുക. കേസിലെ മുഖ്യ കണ്ണികൾ ഹൈദരാബാദിലാണെന്ന് പ്രതി സാബിത്ത് നാസർ മൊഴി നൽകിയിരുന്നു.
അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. പാലക്കാട്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ യുവാക്കളെയാണ് ഇറാനിലേക്ക് കടത്തിയത്. പ്രതി സാബിത്ത് നാസറിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.