ചെറുതുരുത്തിയിലെ വഖഫ് ഭൂമി കലാമണ്ഡലത്തിന് നൽകാൻ നീക്കം; എതിർപ്പുമായി യത്തീംഖാന-വിവാദം

1978ലാണ് ചെറുതുരുത്തി നൂറുൽ ഹുദാ യത്തീംഖാന സ്ഥാപകരിലൊരാളായ പി.എസ് കോയാമു ഹാജി ഭൂമി വഖഫ് ചെയ്തത്

Update: 2023-02-11 04:16 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: ചെറുതുരുത്തിയിലെ നൂറുൽ ഹുദാ യത്തീംഖാനയുടെ അഞ്ച് ഏക്കർ വഖഫ് ഭൂമി കേരള കലാമണ്ഡലത്തിന് കൈമാറാനുള്ള നീക്കം വിവാദത്തിൽ. ചട്ടങ്ങൾ ലംഘിച്ച് നടക്കുന്ന കൈമാറ്റം വഖഫ് ബോർഡിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഭൂമി തട്ടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യത്തീംഖാന ഭാരവാഹികൾ.

കഴിഞ്ഞ 27ന് കേരള കലാമണ്ഡലത്തിൽനിന്ന് കത്ത് ലഭിക്കുമ്പോഴാണ് യത്തീംഖാനയുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്ന വിവരം ഭാരവാഹികൾ അറിയുന്നത്. ഭൂമി ഏറ്റെടുക്കാൻ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് കലാമണ്ഡലം നൽകിയ കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ തീരുമാനമായെന്ന് പിന്നീട് പത്രവാർത്തയും വന്നു. എന്നാൽ, ഇക്കാര്യത്തില്‍ വഖഫ് ബോർഡുമായോ യത്തീംഖാനയുമായോ യാതൊരു ചർച്ചയും നടന്നിട്ടില്ല.

കലാമണ്ഡലം കാംപസിനോട്‌ ചേർന്നുകിടക്കുന്ന അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. നൂറുൽ ഹുദാ യത്തീംഖാനയുടെ സ്ഥാപകരിലൊരാളായ പി.എസ് കോയാമു  ഹാജി 1978ലാണ് ഭൂമി വഖഫ് ചെയ്തത്. മുസ്‍ലിം ആരാധനാലയം നിർമിച്ച് അവരുടെ ആരോഗ്യ, വിദ്യാഭ്യാസ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന വ്യവസ്ഥയിൽ നൽകിയതാണ് ഭൂമി. പകരം മറ്റ് ഭൂമി നൽകാമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് യത്തീംഖാന വര്‍ക്കിങ് പ്രസിഡന്‍റ് എം.പി കുഞ്ഞിക്കോയ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Summary: Controversy over the move to transfer 5 acres of Waqf land of Nurul Huda Orphanage in Cheruthuruthy, Thrissur to Kerala Kalamandalam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News