തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന നിയമപരിഷ്കരണ കമ്മീഷൻ ശിപാർശയ്ക്കെതിരെ ഓർത്തഡോക്സ് സഭ

ശുപാർശ യാക്കോബായ വിഭാഗത്തെ പിന്തുണയ്ക്കുന്നതാണെന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത്

Update: 2021-11-21 02:08 GMT
Advertising

തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന നിയമപരിഷ്കരണ കമ്മീഷൻ ശിപാർശയ്ക്കെതിരെ ഓർത്തഡോക്സ് സഭ.നകമ്മിഷൻ നിർദേശത്തിനെതിരെ ഇന്ന് പള്ളികളിൽ പ്രമേയം പാസാക്കും.പ്രമേയം മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു. തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നതടക്കമുള്ളശുപാർശയാണ് നിയമപരിഷ്കരണ കമ്മീഷൻ സർക്കാരിന് കൈമാറിയത്.

ഭൂരിപക്ഷമുള്ളവർക്ക് പള്ളി ലഭ്യമാക്കാനും പ്രശ്നപരിഹാരത്തിനും ഇത് ഗുണം ചെയ്യുമെതന്നായിരുന്നു കണ്ടെത്തൽ. ശുപാർശ നിയമമാക്കിയാൽ സുപ്രീംകോടതി വിധി മറികടക്കാനാകുമെന്നും കമ്മീഷന്‍ വിലയിരുത്തി. എന്നാൽ ശുപാർശ യാക്കോബായ വിഭാഗത്തെ പിന്തുണയ്ക്കുന്നതാണെന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത്.

കോടതി വിധികൾ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരിക്കെ ഈ നീക്കം കമ്മീഷൻ നടത്തിയത് ശരിയല്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിലയിരുത്തൽ .. ഇന്ന് പള്ളികളിൽ കമ്മീഷനെതിരെ പ്രമേയം പാസാക്കും. കൂടാതെ ഇത് മുഖ്യമന്ത്രിക്ക് അയച്ച് നല്കാനും തീരുമാനിച്ചിട്ടുണ്ട്. സഭ സെക്രട്ടറി ബിജു ഉമ്മന്‍  ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ പള്ളികളിലേക്കും നല്കി. സർക്കാർ ശുപാർശ നടപ്പാക്കാൻ തീരുമാനിച്ചാൽ ശക്തമായ എതിർക്കാനും ഓർത്തഡോക്സ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

The Orthodox Church opposes the Law Reform Commission's recommendation to conduct a will test in disputed churches.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News