തന്‍റെ പേരിലുള്ള ഫ്‌ളക്‌സ് ബോർഡ് നീക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടെന്ന് പി. ജയരാജൻ

പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താനാണ് വലതുപക്ഷത്തിന്‍റെ ശ്രമം. പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും പി. ജയരാജൻ

Update: 2022-12-28 05:20 GMT
Advertising

കണ്ണൂർ: കപ്പക്കടവിൽ തന്‍റെ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോർഡ് നീക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടെന്ന് പി. ജയരാജൻ. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താനാണ് വലതുപക്ഷത്തിന്‍റെ ശ്രമം. പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. 

സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രക്കമ്മറ്റിയംഗം ഇ.പി ജയരാജനെതിരെ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചുവെന്ന വര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെ വൈകീട്ടാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ അഴീക്കോട് കാപ്പിലെ പീടികയില്‍ പി.ജയരാജന് അനുകൂലിച്ച് ഒരു ഫ്ലക്സബോര്‍ഡ് പ്രത്യക്ഷപ്പെടുന്നത്. ''ഒരു കമ്മ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുകളുണ്ടാവണം. ഒന്ന് വര്‍ഗശത്രുവിന് നേരെയും മറ്റൊന്ന് സ്വന്തം നേതൃത്വത്തിന് നേരെയും'' എന്നാണ് ഫ്ലക്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഒപ്പം അണികളെ കൈ വീശി അഭിവാദ്യം ചെയ്യുന്ന ഫോട്ടോയും ഫ്ലക്സിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

''.കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.ആര് വെച്ചതായാലും ഈ ഫ്‌ളക്‌സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്''


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News