സഭയും മതവും വേണോ വികസിത തൃക്കാക്കര വേണോ എന്നതാണ് തെരഞ്ഞെടുപ്പ് ചോദ്യം: മന്ത്രി പി രാജീവ്
വിഡി സതീശനും കെ സുധാകരനും ചെന്നിത്തല പരോക്ഷമായി മറുപടി പറഞ്ഞതിനാല്‍ ഇനി ഇടതുപക്ഷം അക്കാര്യം വിശദീകരിക്കുന്നില്ലെന്ന് രാജീവ്
സഭയും മതവും വേണോ വികസിത തൃക്കാക്കര വേണോ എന്നതാണ് തെരഞ്ഞെടുപ്പ് ചോദ്യമെന്ന് മന്ത്രി പി രാജീവ്. തെരഞ്ഞെടുപ്പിലേക്ക്സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്തതാത്പര്യക്കാരാണ് എന്ന് ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നു. വിഡി സതീശനും കെ സുധാകരനും ചെന്നിത്തല പരോക്ഷമായി മറുപടി പറഞ്ഞതിനാല്‍ ഇനി ഇടതുപക്ഷം അക്കാര്യം വിശദീകരിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ല. വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.