ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അമ്മ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്ന് സതീദേവി
ഉത്ര കേസിലെ കോടതി വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി
Update: 2021-10-13 08:04 GMT
ഉത്ര കേസിലെ കോടതി വിധി സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കേരള സമൂഹം ഇന്നു വരെ കാണാത്ത കുറ്റകൃത്യമാണ്. വധശിക്ഷ നൽകണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അമ്മ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്നും പി. സതീദേവി പറഞ്ഞു.ഉത്ര കേസിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. കൂടുതൽ കടുത്ത വിധി പ്രതീക്ഷിച്ചിരുന്നെന്നും സതീശൻ പറഞ്ഞു.
ഉത്ര കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. എന്നാല്‍ വിധിയില്‍ തൃപ്തയല്ലെന്നും അപ്പീല്‍ പോകുമെന്നും ഉത്രയുടെ അമ്മ പറഞ്ഞിരുന്നു.