'ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം': പത്മജ വേണുഗോപാൽ

തോൽവിയിൽ ദുഖമില്ല, ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാർജിനലിനാണ് തോറ്റത്, ഇവിടെ പിടിച്ചുനിൽക്കാനായത് തന്നെ തൃശൂരുകാർ എന്നോട് കാണിച്ച സ്‌നേഹമാണെന്നും പത്മജ

Update: 2021-05-03 04:02 GMT
Editor : rishad | By : Web Desk
Advertising

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് പത്മജ വേണുഗോപാൽ. തോൽവിയിൽ ദുഖമില്ല, ഇത്ര വലിയ ഒഴുക്കുണ്ടായിട്ടും ചെറിയ മാർജിനലിനാണ് തോറ്റത്, ഇവിടെ പിടിച്ചുനിൽക്കാനായത് തന്നെ തൃശൂരുകാർ എന്നോട് കാണിച്ച സ്‌നേഹമാണെന്നും പത്മജ മീഡിയവണിനോട് പറഞ്ഞു.

വളരെ ചെറിയൊരു തോൽവിയാണ്, സുരേഷ്‌ഗോപി ഞങ്ങളുടെ കുറെ വോട്ടുകൾ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ഇത്ര വോട്ടെന്നും അവര്‍ക്ക് ലഭിക്കില്ല. കോൺഗ്രസിനെ തോൽപിക്കാനായിട്ടുള്ള ബി.ജെ.പിയുടെ തന്ത്രമാണോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് ബി.ജെ.പി-എൽഡിഎഫ് ബന്ധമുണ്ടെന്നും പത്മജ പറഞ്ഞു. സിനിമയിൽ കാണുന്നതല്ല ജീവിതം. പൊതുരംഗത്ത് പ്രവർത്തിച്ച് വന്നവരാണ് ഞങ്ങൾ. ഇനിയും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിട്ടുണ്ടാകുമെന്നും തോൽവിയുടെ കാരണം പഠിക്കുമെന്നും പത്മജ പറഞ്ഞു. 

പാർട്ടിയില്ലാത്ത സ്ഥലത്ത് പോയി പാർട്ടിയുണ്ടാക്കിയയാളാണ് മുരളീധരൻ. അവിടെ ജയിക്കണം എന്നായിരുന്നില്ല ലക്ഷ്യം, ബി.ജെ.പിയെ ജയിക്കാൻ അനുവദിക്കാതിരിക്കുക. അത് അദ്ദേഹം നടത്തിയെന്നും പത്മജ പറഞ്ഞു. അതേസമയം എൽഡിഎഫിന്റെ പി ബാലചന്ദ്രനാണ് തൃശൂരിൽ നിന്ന് വിജയിച്ചത്. ബാലചന്ദ്രൻ 44,263 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ പത്മജ വേണുഗോപാൽ 43,317 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തുള്ള സുരേഷ് ഗോപി നേടിയത് 40,457 വോട്ടുകൾ.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News