കളമശേരിയിൽ വന്‍ തീപ്പിടിത്തം
സുഗന്ധ വ്യഞ്ജനങ്ങളുടെ എസന്‍സ് ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്
കൊച്ചി കളമശ്ശേരിയിൽ വൻ തീപ്പിടിത്തം. സുഗന്ധ വ്യഞ്ജനങ്ങളുടെ എസന്‍സ് ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ഇരുപത്തി അഞ്ചിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആളപായമുണ്ടാകാത്തത് ആശ്വാസകരമായി.
കിന്‍ഫ്ര പാർക്കിലെ ഗ്രീന്‍ലീഫ് എക്സ്ട്രാക്ഷന്‍ എന്ന കമ്പനിയാണ് കത്തിച്ചാമ്പലായത്. സംഭവ സമയം മൂന്ന് ജീവനക്കാർ ഓഫീസിന് പുറത്തുണ്ടായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് ഫയർഫോഴ്സ് എത്തിയത്. തുടക്കത്തില്‍ ആറ് ഫയർ എഞ്ചിനുകളായിയിരുന്നെങ്കില്‍ ഒടുവില്‍ 30ഓളം യൂണിറ്റ് സ്ഥലത്തെത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർ ആന്‍റ് റസ്ക്യൂ അംഗങ്ങളുടെ മികച്ച പ്രവർത്തനം കാരണം തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി പി. രാജീവ് പറഞ്ഞു. തേവക്കല്‍ സ്വദേശി രാമകൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.