ശക്തമായ ചൂട് തുടരുന്നു; മലമ്പുഴ ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ജലനിരപ്പ് താഴ്ന്നതിനാൽ കൃഷിക്ക് വെള്ളം നൽകുന്നത് ഉടൻ നിർത്താനാണ് തീരുമാനം

Update: 2023-03-14 01:30 GMT
Editor : abs | By : Web Desk

മലമ്പുഴ ഡാം

Advertising

പാലക്കാട്: വേനൽ ശക്തമായതോടെ ജലാശയങ്ങൾ വറ്റിവരണ്ട് തുടങ്ങി. ലക്ഷകണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്ന പാലക്കാട് മലമ്പുഴ ഡാമിലും ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് താഴ്ന്നതിനാൽ കൃഷിക്ക് വെള്ളം നൽകുന്നത് ഉടൻ നിർത്താനാണ് തീരുമാനം

ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകളാണ് മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നിലവിൽ 103.66 മീറ്ററാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ് . കഴിഞ്ഞ വർഷം ഈ സമയത്ത് 106.45 മീറ്റർ വെള്ളം ഉണ്ടായിരുന്നു. 2021 ൽ 104.39 ഉം , 2020 ൽ 104.46 മായിരുന്നു.

ജലനിരപ്പ് കുറഞ്ഞതോടെ മലമ്പുഴ ഡാമിൽ നിന്നുള്ള വൈദ്യൂതി ഉൽപാദനം നിർത്തി. കൃഷിക്ക് വെള്ളം നൽകുന്നത് ഉടൻ നിർത്തും. അന്തരീക്ഷത്തിലെ ജലബാഷ്‌പം കുറവായതിനാൽ മറ്റ് ഡാമുകളിൽ നിന്നും , ജലാശയങ്ങളിൽ നിന്നും വളരെ വേഗത്തിലാണ് വെള്ളം നീരാവിയായി പോകുന്നത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News