പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു
കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു
Update: 2021-11-15 11:00 GMT
പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു.
ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുന്നു.