പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
രാത്രിയിലെ അപകട വിവരം പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് തന്നെയാണ് പുറത്തറിയിച്ചത്
Update: 2021-07-12 03:03 GMT
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാരയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. അമ്പലപ്പാറ കോട്ടക്കുന്ന് സ്വദേശി ഷജീറാണ്(24) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജീറിനെ തോട്ടത്തിലെ ഷെഡിൽ മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.
ഇയാളെ വെടിവെച്ചതായി സംശയിക്കുന്ന സുഹൃത്ത് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. രാത്രിയിലെ അപകട വിവരം പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് തന്നെയാണ് പുറത്തറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.