ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്നുവീണ് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

അപകടത്തിൽ 30 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു

Update: 2022-10-21 11:59 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: കാസർകോട് മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അന്വേഷണത്തിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ടും നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിന്റെ കാരണം ജീവനക്കാരുടെ അനാസ്ഥയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്താനാണ് ഉത്തരവ്. സംഭവത്തിൽ 30 വിദ്യാർഥിക്ൾക്കാണ് പരിക്കേറ്റത്. ബേക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു വിദ്യാർഥികളെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചില വിദ്യാർഥികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News