പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിൻ്റെ കാറിൽ രക്തക്കറ കണ്ടെത്തി

ഈ കാറിലാണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Update: 2024-05-19 03:50 GMT
Editor : anjala | By : Web Desk
pantheerankavu domestic violence
AddThis Website Tools
Advertising

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി. ഈ കാറിലാണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കാറിൽ ഫോറൻസിക് പരിശോധന നടത്തും. രാഹുലിൻ്റെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, പ്രതി രാഹുലിനെ സഹായിച്ച സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്പെൻ്റ് ചെയ്തത്. രാഹുലിന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാനാണ് പൊലീസ് സഹായം നൽകിയത്. ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സ്പെഷൽ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനിൽ പരാതിയുമായെത്തിയത് റിപ്പോർട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

Web Desk

By - Web Desk

contributor

Similar News