പേപ്പട്ടിശല്യം; ശ്രീകാര്യം എഞ്ചി:കോളേജ് അടച്ചു

മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്കും ഓൺലൈൻ പരീക്ഷകള്‍ക്കും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു

Update: 2022-12-12 09:41 GMT
പേപ്പട്ടിശല്യം; ശ്രീകാര്യം എഞ്ചി:കോളേജ് അടച്ചു
AddThis Website Tools
Advertising

തിരുവനന്തപുരം: പേപ്പട്ടിശല്യം കാരണം ശ്രീകാര്യം എഞ്ചി:കോളേജ് അടച്ചു.ഇന്ന് ഒരു ദിവസത്തേക്ക് ആണ് കോളേജ് അടച്ചിട്ടത്. കഴിഞ്ഞ ദിവസം നിരവധി തെരുവുനായകളെ പേപ്പട്ടി കടിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോളേജ് അടച്ചത്. എന്നാൽ മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്കും ഓൺലൈൻ പരീക്ഷകള്‍ക്കും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

ഇതുവരെ കോളേജിനകത്തുള്ള നായകള്‍ക്ക് വാക്സിനേഷൻ നൽകിയിരുന്നെന്ന് പിപ്പിള്‍സ് ഫോർ ആനിമൽ സംഘടന പ്രവർത്തകർ പറഞ്ഞു. കോളേജിനുള്ളിലെ നായ്ക്കളെ പിടിക്കാൻ കോർപ്പറേഷൻ ജീവനക്കാരെ എത്തിയിട്ടുണ്ട്. 

 സംസ്ഥാനത്ത് ജനുവരി മുതൽ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 24 പേർ മരിച്ചിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News