കിണറുകള്‍ മലിനം, ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍; പരപ്പനങ്ങാടി ഐസ് ഫാക്ടറിയിലെ അമോണിയ ചോർച്ചയില്‍ ദുരിതത്തിലായി നാട്ടുകാര്‍

ചില സമയങ്ങളിൽ അമോണിയ ചോർച്ച കൂടുതലാകുമ്പോള്‍ ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കുന്നത്. ഈ സമയം പരിസരത്ത് പോലും ആർക്കും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ

Update: 2024-02-06 07:24 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഐസ് ഫാക്ടറിയിൽനിന്നുള്ള അമോണിയ ചോർച്ചമൂലം ദുരിതത്തിലായി പ്രദേശവാസികൾ. ഫാക്ടറിക്ക് സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണു നാട്ടുകാര്‍. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്ന് നാട്ടുകാർ പറയുന്നു.

വർഷങ്ങളായുള്ള ഐസ് ഫെക്ടറിയുടെ പ്രവർത്തനം ഈ പ്രദേശത്തെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഫാക്ടറിയിൽനിന്നുള്ള മലിനജലം കുടിവെള്ളം മലിനമാക്കി. കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളിൽനിന്ന് അമോണിയ ചോരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്.

താന്‍ പലവിധത്തിലുള്ള അസുഖങ്ങള്‍ക്കിരയാണെന്ന് ഒരു പ്രദേശവാസി പറയുന്നു. ശ്വാസംമുട്ടൽ വന്നു, മഞ്ഞപ്പിത്തമായി ചികിത്സയൊക്കെ ചെയ്തു. ഇപ്പോൾ കീമോ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന്റെ അവസ്ഥ എന്ന് അറിയില്ല. അടുത്തുള്ള അയൽവാസികൾ എല്ലാവരും ആസ്മ രോഗികളാണ്. പല അസുഖങ്ങൾ കൊണ്ട് എല്ലാവരും ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

അമോണിയം ചോര്‍ന്നിട്ട് കുറച്ചുകാലമായി. അന്നത്തെ അവസ്ഥയിലുള്ള അമോണിയമാണുള്ളത്. അതിന്റെ ഗ്യാരണ്ടി കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ ആരും ഉറങ്ങാറില്ലെന്നും എത്ര പരാതി കൊടുത്തിട്ടും ഒരു നടപടിയുമില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ചില സമയങ്ങളിൽ അമോണിയ ചോർച്ച കൂടുതലാകും. ഇതോടെ ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കുന്നത്. ഈ സമയം പരിസരത്ത് പോലും ആർക്കും നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.

Full View

അതേസമയം, കാലപ്പഴക്കം ചെന്ന ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പ്രതികരിച്ചു. അമോണിയ ഒഴിവാക്കാനായി നിർദേശം നൽകിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

Summary: Residents of Malappuram's Parappanangadi Chettipadi suffer from ammonia leakage from an ice factory. The water in the wells of the houses near the factory is contaminated. The natives are facing serious health problems

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News