പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന് പരോൾ

വാഹനാപകടത്തിൽ മരിച്ച മകൾ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്.

Update: 2024-04-18 08:07 GMT
Parole for former chairman of Popular Front OMA Salam
AddThis Website Tools
Advertising

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന് പരോൾ. വാഹനാപകടത്തിൽ മരിച്ച മകൾ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയായ തസ്‌കിയ കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News