അംഗത്വം നൽകാനും ഒഴിവാക്കാനും പർട്ടിക്ക് അധികാരമുണ്ടെന്ന് എസ്. രാജേന്ദ്രൻ

അംഗത്വം നൽകാനും ഒഴിവാക്കാനും പാർട്ടിക്ക് അധികാരമുണ്ട്. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

Update: 2021-12-30 05:24 GMT
Editor : rishad | By : Web Desk
Advertising

ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാൻ അറിയില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അംഗത്വം നൽകാനും ഒഴിവാക്കാനും പാർട്ടിക്ക് അധികാരമുണ്ട്. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.  

പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതിഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇദ്ദേഹത്തെ ഒരു വർഷത്തേക്കു പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ചുവരികയാണ് രാജേന്ദ്രന്‍. പാര്‍ട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയും നല്‍കിയിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News