'തീരദേശ ജനതയുടെ നിലവിളി കേൾക്കുന്നില്ല'; ലത്തീൻ അതിരൂപതയുടെ പള്ളികളിൽ ഇടയലേഖനം
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അംഗീകരിച്ചില്ലെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
Update: 2022-10-16 04:10 GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാർ നിലപാട് ഏകപക്ഷീയമെന്ന് ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. മത്സ്യത്തൊഴിലാളികളുന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അംഗീകരിച്ചില്ല. തീരദേശ ജനതയുടെ നിലവിളി കേൾക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു.
വെറുതെ പറഞ്ഞു പറ്റിക്കുന്ന, ധാർഷ്ട്യം കാണിക്കുന്ന മനസ്സ് അത്ര നല്ലതല്ല. ലത്തീൻ അതിരൂപത പ്രതിനിധികളെ ഉൾപ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ പഠനനടത്തുമെന്നതടക്കമുള്ള ആവശ്യങ്ങളൊന്നും സർക്കാർ പരിഗണിച്ചില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു. തിങ്കളാഴ്ച മുതൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ തുടങ്ങാനാണ് അതിരൂപതയുടെ തീരുമാനം.