പത്തനംതിട്ട കുമ്പളാംപൊയ്കയിൽ വീട്ടമ്മ വൈദ്യുതാഘാതമേറ്റു മരിച്ചു
സമീപവാസിയുടെ പുരയിടത്തിൽ വിറകുശേഖരിക്കാൻ പോയതായിരുന്നു ശാന്തമ്മ. പന്നികളെ തടയാൻ വേണ്ടി സ്ഥാപിച്ച വൈദ്യുതിവേലിയിൽ കാൽ കുരുങ്ങിയാണ് അപകടം.
Update: 2022-07-03 07:25 GMT
പത്തനംതിട്ട: കുമ്പളാംപൊയ്കയിൽ വീട്ടമ്മ വൈദ്യുതാഘാതമേറ്റു മരിച്ചു. വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ എബ്രഹാം ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ശാന്തമ്മയെ സമീപവാസിയുടെ പുരയിടത്തിൽ വൈദ്യുതി വേലിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സമീപവാസിയുടെ പുരയിടത്തിൽ വിറകുശേഖരിക്കാൻ പോയതായിരുന്നു ശാന്തമ്മ. പന്നികളെ തടയാൻ വേണ്ടി സ്ഥാപിച്ച വൈദ്യുതിവേലിയിൽ കാൽ കുരുങ്ങിയാണ് അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച കമ്പിവേലിയിൽനിന്ന് മനുഷ്യന് വൈദ്യുതാഘാതമേൽക്കാൻ ഇടയായ സാഹചര്യവും പരിശോധിക്കും.