കള്ളപ്പണം: സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചെലവും അന്വേഷിക്കണം-പത്മജ വേണുഗോപാല്‍

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ അന്വേഷിക്കണമെന്നാണ് പത്മജയുടെ ആവശ്യം

Update: 2021-06-05 09:46 GMT
Advertising

തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് പത്മജ വേണുഗോപാല്‍. തൃശൂരില്‍ പത്മജക്കെതിരെയാണ് സുരേഷ് ഗോപി മത്സരിച്ചിരുന്നത്.

കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?-പത്മജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

Full View

അതിനിടെ സി.കെ ജാനുവിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനും ജെ.ആര്‍.പി നേതാവ് പ്രസീതയും തമ്മില്‍ നടത്തിയ ആശയ വിനിമയത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശം മീഡിയവണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. രണ്ട് ദിവസം മുമ്പാണ് എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News