ഇ ബുള്‍ജെറ്റ്; വ്‌ളോഗര്‍മാര്‍ യുവാക്കളെ തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കുന്നുവെന്ന് പി.സി ജോര്‍ജ്

സ്വര്‍ണക്കടത്ത് കേസിലെ മൊഴികള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ സംശയമുണ്ട്. ഒത്തുതീര്‍പ്പ് നടക്കുന്നുണ്ടോ എന്ന് സംശയിക്കണം.

Update: 2021-08-12 06:35 GMT
Advertising

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ പി.സി ജോര്‍ജ്. വ്‌ളോഗര്‍മാര്‍ ചെയ്തത് തെറ്റാണെന്നും ഇവര്‍ യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ മൊഴികള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ സംശയമുണ്ട്. ഒത്തുതീര്‍പ്പ് നടക്കുന്നുണ്ടോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിക്കെതിരായ നടപടി മാറ്റിവെക്കുന്നതില്‍ ഇ.ഡി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വിതരണം ചെയ്യുന്ന വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. വാക്‌സിന്‍ എടുത്തവരില്‍ രോഗവ്യപനം കൂടുന്ന പശ്ചാത്തലത്തില്‍ ഇത് പരിശോധിക്കണം. ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ ജില്ലയില്‍ പോലും കോവിഡ് നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News