വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കട്ടെയെന്ന് പി.സി. ജോർജ്

Update: 2021-04-18 16:37 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കട്ടെയെന്ന് പി.സി ജോർജ്. " വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ഡ‍ൗൺ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതിയിൽ ഹരജി വന്നതു കണ്ടു. ഞാൻ അതിനെ അനുകൂലിക്കുന്നു. വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കട്ടെ." അദ്ദേഹം മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പിന്നോട്ടടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വന്നപ്പോൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു."ആൾക്കൂട്ട നിയന്ത്രണങ്ങൾ ഒന്നും നടന്നില്ല. കോവിഡ് വ്യാപനത്തിന് ഇതു കാരണമായി." - കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയ പി.സി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആളുകളെ രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News