ജമ്മു കശ്മീരില്‍ വീണ്ടും അധികാരം പിടിക്കുമോ പിഡിപി? ഉറച്ച പ്രതീക്ഷയില്‍ മെഹബൂബ മുഫ്തി

പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലകളിലും ഇത്തവണ ഇളക്കമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിഡിപി

Update: 2024-09-14 02:01 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗര്‍: ജമ്മു കശ്മീർ വീണ്ടും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് പിഡിപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് പിഡിപിയുടെ പ്രചാരണം.

പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലകളിലും ഇത്തവണ ഇളക്കമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിഡിപി. ഇതിനായി അധ്യക്ഷ മെഹബൂബ മുഫ്തി അടക്കമുള്ള പാർട്ടി മുഖങ്ങൾ പരമാവധി ഇടങ്ങളിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.

പാർട്ടിക്ക് സ്വാധീനമുള്ള ഇടങ്ങളിൽ വോട്ടുറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. വോട്ടുകൾ ചേരാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അണികൾക്ക് മെഹബൂബയുടെ നിർദേശമുണ്ട്. മെഹബൂബയെത്തുന്ന പൊതുറാലികളിൽ ആള്‍ക്കൂട്ടവും കൂടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കാഴ്ചവച്ച പ്രകടനം ഇത്തവണയും ആവർത്തിക്കുമെന്നാണ് പിഡിപി ഉറപ്പിച്ചുപറയുന്നത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും, ഇന്ത്യ-പാക്കിസ്താന്‍ നയതന്ത്രബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കും എന്നീ വാഗ്ദാനങ്ങളുമായാണ് പ്രചാരണം. കശ്മീരി പണ്ഡിറ്റുകള്‍ക്ക് താഴ്‌വരയില്‍ സുരക്ഷിതജീവിതവും പ്രത്യേക പാര്‍പ്പിട പദ്ധതിയും പിഡിപി ഉറപ്പുനല്‍കുന്നുണ്ട്.

Summary: PDP in hope to return to power in Jammu and Kashmir

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News