പത്തനംതിട്ടയിൽ കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം
യുവാക്കൾ ഓടിച്ച കാറിനുള്ളിൽ നിന്ന് അഞ്ചോളം മദ്യക്കുപ്പികൾ കണ്ടെടുത്തു
പത്തനംതിട്ട: മൈലപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. ചുമട്ടുതൊഴിലാളിയായ വെട്ടിപ്പുറം സ്വദേശി പ്രസന്നനാണ് മരിച്ചത്. യുവാക്കൾ ഓടിച്ച കാറിനുള്ളിൽ നിന്ന് അഞ്ചോളം മദ്യക്കുപ്പികൾ കണ്ടെടുത്തു.
ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലെ കൈവരികൾ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിൽ നിന്ന പ്രസന്നനെ ഇടിക്കുകയായിരുന്നു. പ്രസന്നനെ കാറിന്റെ അടിയിൽ നിന്നാണ് പുറത്തെടുത്തത്. പത്തനംതിട്ട സ്വദേശികളായ വിജിത്ത്, ബ്ലെസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. വാഹനം അമിത വേഗതയിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മദ്യലഹരിയിൽ ആണോ എന്ന് സംശയം പൊലീസിനുണ്ട്. വാഹത്തിനുള്ളിൽ പൊട്ടിച്ചതും അല്ലാത്തതുമായ ബിയർ കുപ്പികൾ ഉണ്ട്.
അപകടം നടന്ന ഉടൻതന്നെ പ്രസന്നനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ പരുക്കേറ്റ കാർ യാത്രികരായ യുവാക്കളും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Pedestrian dies after being hit by a car in Pathanamthitta