'കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു': വി.മുരളീധരൻ
'ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കും'
തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് ബി.ജെ.പി അനുകൂല സാഹചര്യത്തിലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 'കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അഴിമതിയും അക്രമവും മുഖമുദ്രയാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. രാജ്യവ്യാപകമായി കോൺഗ്രസ് തകർന്നിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും'...മുരളീധരൻ
ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ തീരുമാനത്തിൽ പശ്ചാത്തപിക്കുന്നവരാണ് ആറ്റിങ്ങളിലെ ജനങ്ങളെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ആർ.ചന്ദ്രശേഖരനും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കും. പത്തനംതിട്ടയിൽ അനിൽ ആന്റണിയും കോഴിക്കോട് എം.ടി രമേശും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും.