പീപ്പിൾസ് ഫൗണ്ടേഷന്റെ കനിവ് - പീപ്പിൾസ് കെയർ സെന്റർ പദ്ധതിക്ക് നാളെ തുടക്കം
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാവുന്നതാണ് പദ്ധതി
Update: 2024-07-02 14:07 GMT
പീപ്പിൾസ് ഫൗണ്ടേഷന്റെ പുതിയ പദ്ധതിയായ കനിവ് - പീപ്പിൾസ് കെയർ സെന്റർ പദ്ധതിക്ക് നാളെ കോഴിക്കോട് തുടക്കമാവും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പ്രഖ്യാപനം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമാവുന്നതാണ് പദ്ധതി.
ആദ്യ ഘട്ടത്തിൽ കുറഞ്ഞ നിരക്കിൽ കെയർ ഹോം, ചികിത്സ രീതികൾ, ഡോക്ടർമാർ, അനുബന്ധ സംവിധാനങ്ങൾ എന്നിവയെ കുറിച്ചുള്ള മെഡിക്കൽ ഗൈഡൻസ് സെന്റർ എന്നിവ നടപ്പിലാക്കും. അടുത്ത ഘട്ടത്തിൽ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഫാർമസിയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.