പെരിയ കേസ്; വിചാരണ ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത് ലാലിൻ്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്
Update: 2024-05-10 17:14 GMT
കാസർകോട്: പെരിയ കേസിൽ വിചാരണ കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിൻ്റെയും, ശരത് ലാലിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ. സ്ഥലംമാറ്റം വിചാരണ പൂർത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് മാതാപിതാക്കൾ ആരോപിച്ചു.
ഇത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും വിചാരണ പൂർത്തിയാക്കുന്നത് വരെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്നും മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു. നിലവിലെ ജഡ്ജിയെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കൾ.
ജില്ലാ ജഡ്ജിമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിലാണ് വിചാരണക്കോടതി ജഡ്ജിയെ തൃശൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജിയായി സ്ഥലം മാറ്റിയത്. ഇതിനെരിരെയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.