വ്യക്തി വിരോധം; മലപ്പുറത്ത് നടുറോഡിൽ മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ചേറൂർ സ്വദേശി കാളങ്ങാടൻ പുരുഷോത്തമനാണ് മടവാൾകൊണ്ട് വേട്ടേറ്റത്
Update: 2023-08-26 12:25 GMT
മലപ്പുറം: മലപ്പുറം വേങ്ങരയിൽ വ്യക്തി വിരോധത്തിന്റെ പേരിൽ നടുറോട്ടിൽ വെച്ച് മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചേറൂർ സ്വദേശി കാളങ്ങാടൻ പുരുഷോത്തമനാണ് മടവാൾകൊണ്ട് വേട്ടേറ്റത്. ചേറൂർ സ്വദേശിയായ പുലാൻ മുഹമ്മദലിയാണ് ആക്രമിച്ചത്.
മുഹമ്മദലിയെ വൈദ്യ പരിശോധനക്കായി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ പുരുഷോത്തമന്റെ ബന്ധുക്കൾ കൈയ്യേറ്റ ശ്രമം നടത്തി. പുരുഷോത്തമന്റെ ബന്ധുക്കൾ ആശുപത്രി അടിച്ച് തകർത്തു.
പുരുഷോത്തമന്റെ മകൻ അഖിൽ, വാർഡ് മെമ്പറും പ്രദേശിക കോൺഗ്രസ് നേതാവുമായ സുബ്രമണ്യൻ ഉൾപെടെ 6 പേർക്ക് എതിരെ വേങ്ങര പൊലീസ് കേസ് എടുത്തു. 6 വർഷം മുൻപ് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നലെ രാത്രി സംഭവിച്ചത്. ഇത് മൂന്നാം തവണയാണ് മുഹമ്മദലിയും-പുരുഷോത്തമനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.