പെട്ടിമുടി ദുരന്തം: നഷ്ടപരിഹാര വിതരണം ഉടൻ പൂർത്തിയാക്കണം; വെൽഫെയർ പാർട്ടി

'സർക്കാർ അനാസ്ഥയും നിയമക്കുരുക്കും മൂലം മരണ സർട്ടിഫിക്കറ്റ് പോലും നൽകാതെ തുടരുന്ന വഞ്ചന തികച്ചും ദൗർഭാഗ്യകരമാണ്'

Update: 2021-08-06 15:54 GMT
Advertising

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോഴും മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും ഇതുവരെയും പ്രഖ്യാപിച്ച സഹായം നല്‍കാതെ സർക്കാർ. ഇതിനെതിരെ വെൽഫെയർ പാർട്ടി ദേവികുളം മണ്ഡലം കമ്മിറ്റി മൂന്നാർ ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ഭൂസമര സമിതി നേതാവും പൊമ്പിളൈ ഒരുമൈ സമര നായികയുമായ ഗോമതി സമരം ഉദ്ഘാടനം ചെയ്തു.

സർക്കാർ അനാസ്ഥയും നിയമക്കുരുക്കും മൂലം മരണ സർട്ടിഫിക്കറ്റ് പോലും നൽകാതെ തുടരുന്ന വഞ്ചന തികച്ചും ദൗർഭാഗ്യകരമാണ്. ഒട്ടും സുരക്ഷിതമല്ലാത്ത തോട്ടം തൊഴിലാളി ജീവിതത്തിന്റെ നേർ സാക്ഷ്യമാണ് കേരളം പെട്ടിമുടിയിൽ കണ്ടതെന്നും മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാവുന്ന പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിൽ തൊഴിലാളികൾക്ക് സുരക്ഷിതമായ താമസം ഒരുക്കാൻ സർക്കാർ ഇടപെടണമെന്നും ഗോമതി ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.എസ് സുബൈർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.എ അഷ്റഫ്, അഷ്റഫ് മാങ്കുളം, ഹസീബ് തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News