ഒഴിവുകൾ നികത്തുമെന്ന് രേഖാമൂലം ഉറപ്പ് വേണം; പി.ജി ഡോക്ടർമാരുടെ സമരം തുടരും

കോഴിക്കോട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂണിറ്റുകൾ സമരം തുടരുമെന്ന് അറിയിച്ചു.

Update: 2021-12-08 02:36 GMT
Advertising

സമരത്തിൽ നിന്ന് പിന്മാറാതെ പി ജി ഡോക്ടർമാർ. ജൂനിയർ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുമെന്ന് രേഖാമൂലം സർക്കാർ ഉറപ്പ് നൽകണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. കോഴിക്കോട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂണിറ്റുകൾ സമരം തുടരുമെന്ന് അറിയിച്ചു.

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം ഇന്നലെ രാത്രി പി.ജി അസോസിയേഷൻ സമരം പിൻവലിച്ചിരുന്നു. എന്നാല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലെയും യൂണിറ്റുകളുമായി ആലോചിക്കാതെയാണ് അസോസിയേഷൻ ഭാരവാഹികൾ ചര്‍ച്ച നടത്തിയതെന്നാണ് ആരോപണം. ഇതിനു പിന്നാലെ, രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം പിൻവലിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തുവരികയായിരുന്നു. പുതിയ ബാച്ചിന്റെ കൗൺസിലിങ് നീളുന്നു, ഡോക്ടർമാരുടെ കുറവ് ആശുപതി പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നീ പരാതികൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഡോക്ടര്‍മാരുടെ സമരം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News