ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു

ആവശ്യങ്ങൾ എഴുതി നൽകാൻ ഡോക്ടർമാരോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ എട്ട് മുതൽ ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിക്കും.

Update: 2021-12-16 18:48 GMT
Advertising

ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. സ്റ്റൈപ്പൻഡ് വർധിപ്പിക്കണം, ജോലിഭാരം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചു. ആവശ്യങ്ങൾ എഴുതി നൽകാൻ ഡോക്ടർമാരോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ എട്ട് മുതൽ ഡോക്ടർമാർ ഡ്യൂട്ടിയിൽ പ്രവേശിക്കും.

മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചിരുന്നു. അഞ്ച് ദിവസം എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് തവണയാണ് ചർച്ചയ്ക്ക് വിളിച്ചത്. ജോലി ഭാരം കണക്കിലെടുത്ത് റസിഡ‍ന്‍റ് മാനുവൽ നടപ്പാക്കാനും ബുദ്ധിമുട്ടുകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News